2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മല്യക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇന്റര്‍പോളിനെ സമീപിച്ചു

vijay-mallya8_505_091613043058

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കോടികള്‍ കുടിശ്ശികവരുത്തി നാടുവിട്ട വിജയ് മല്യക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ഇന്‍ര്‍പോളിനെ സമീപിച്ചു.

കേസില്‍ നേരിട്ട് ഹാജരാകുന്നതിന് മല്യക്ക് നല്‍കിയ ഇളവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനുപിന്നാലെയാണിത്. ഇക്കാര്യത്തില്‍ മല്യയുടെ നിലപാട് ഈ മാസം 20നകം അറിയിക്കാന്‍ ഡല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു.
മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. എന്നാല്‍, കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം കൈമാറുന്നത് പരിഗണിക്കാമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുംബൈ കോടതി മല്യക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.