2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലേറിയാ ബാധിത മേഖല ആരോഗ്യ വകുപ്പ് സന്ദര്‍ശിച്ചു

കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തില്‍ മലേറിയാ രോഗബാധിതനായി ചികിത്സയിലുള്ള കല്ലിടുമ്പില്‍വേലായുധന്റെ വീടിനും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പധികൃതര്‍ നിരീക്ഷിക്കാനെത്തി. ജില്ലാ മലേറിയാ ഓഫീസര്‍ അശോക് കുമാറിന്റെ നേത്യത്യത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ എത്തി ചേര്‍ന്ന സംഘം മാലറിയ രോഗം പരത്തുന്ന അനോമിനിസ് കൊതുകിനെ കണ്ടെത്തുന്നതിന് രാത്രി വൈകിയുംനിരീക്ഷണം ശ്രമംതുടരുകയാണ്.
പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപനിക്ക് കാരണമായ നിരവധി ഈഡിസ് കൊതുകിന്റെ ലാര്‍വകളെ സംഘം പരിസരത്ത് നിന്നും കണ്ടെടുത്തു.അനോമിനിസ് കൊതുകിന്റെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് മലേറിയാ ഓഫീസര്‍ അശോക് കുമാര്‍ അറിയിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സണ്‍ ഡാനിയലും സഹ മെമ്പര്‍മാരുടേയും സാന്നിധ്യത്തിലാണ് സംഘം പരിശോധന നടത്തുന്നത്.മലേറിയാരോഗ ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.