2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മലേഗാവ് സ്‌ഫോടനത്തില്‍ ഒളിവില്‍ കഴിയുന്നവര്‍ക്ക് ബബ്ബര്‍ ഖത്സയുമായി ബന്ധമെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന രാമചന്ദ്ര കല്‍സാംഗ്രെയും സന്ദീപ് ദാങ്കെയും നിരോധിത സംഘടനയായ ബബ്ബര്‍ ഖത്സയുമായി ബന്ധമുള്ളവരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി.
41കാരനായ കല്‍സാംഗ്രെ ഷാജാപൂര്‍ സ്വദേശിയാണ്. 46കാരനായ ദാങ്കെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ്.
സാധ്വി പ്രാചിക്കും മറ്റ് അഞ്ചുപേര്‍ക്കും എതിരേ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഇവരെ മകോകയില്‍ നിന്നൊഴിവാക്കി എന്‍.ഐ.എ മലക്കം മറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

2008ല്‍ മലേഗാവ് സ്‌ഫോടനം ഉണ്ടായതിനു പിന്നാലെ അപ്രത്യക്ഷരായ ഇരുവരെയും പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മീര്‍ ബോംബ് സ്‌ഫോടനകേസിലും സംഝോത ട്രെയിന്‍ സ്‌ഫോടന കേസിലും ഇവരെ തേടുന്നുണ്ട്.

ഇരുവര്‍ക്കുമെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പാകിസ്താന്റെ ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പഞ്ചാബില്‍ 1978ല്‍ രൂപീകരിച്ച സംഘടനയാണ് ബബ്ബര്‍ ഖത്സ. പഞ്ചാബില്‍ നിരവധി തീവ്രവാദ കേസുകളില്‍ സംഘടന ഉള്‍പ്പെട്ടിട്ടുണ്ട്.
അതിനിടെ, മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ കേണല്‍ പുരോഹിതിനെ കെണിയില്‍ പെടുത്താന്‍ മഹാരാഷ്ട്ര തീവ്രവിരുദ്ധ സ്‌ക്വാഡ് അദ്ദേഹത്തിന്റെ വസതിയില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചതായും എന്‍.ഐ.എ വിശദീകരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.