2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മലേഗാവ്: എന്‍.ഐ.എക്കെതിരേ മുസ്‌ലിം സംഘടനകള്‍ കോടതിയിലേക്ക്

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് സ്‌ഫോടനക്കേസ് അട്ടിമറിച്ചുകൊണ്ടുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ കോടതിയിലേക്ക്.
രാജ്യത്തെ ഏറ്റവും പ്രബലമായ അന്വേഷണ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് നേതാവ് കമാല്‍ ഫാറൂഖി ആരോപിച്ചു.

സംഘ്പരിവാര്‍ നേതാക്കളുമായി അടുത്തബന്ധമുള്ള പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കമുള്ള മുഖ്യപ്രതികളെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ നടപടി അപലപനീയമാണ്. കേസില്‍ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണ്. സര്‍ക്കാരിന്റെ സ്വാധീനംകൊണ്ട് സത്യം മറച്ചുപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതികളെ രക്ഷിക്കാനുള്ള എന്‍.ഐ.എയുടെ നീക്കങ്ങളെ നിയമപരമായി നേരിടുമെന്ന് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് അധ്യക്ഷന്‍ അര്‍ശദ് മദനി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതുമുതല്‍ പ്രതികള്‍ക്ക് അനുകൂലമായാണ് എന്‍.ഐ.എ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സെഷന്‍സ് കോടതിയുടെ വിധിവന്നശേഷം കേസില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവ് സയ്യിദ് ജമാലുദ്ദീന്‍ ഉമരി പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.