2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 41 അവസരങ്ങള്‍

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 41 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (13), ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (11), സയന്റിസ്റ്റ് ബി (02), സീനിയര്‍ ടെക്‌നീഷ്യന്‍ (01), ജൂനിയര്‍ ടെക്‌നീഷ്യന്‍ (02), അക്കൗണ്ട്‌സ് അസിസ്റ്റന്റ് (02), ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഗ്രേഡ് 2 (02), സ്റ്റെനോഗ്രാഫര്‍ (03), ഡ്രൈവര്‍ (05) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത:
ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്-സയന്‍സ് വിഷയങ്ങളിലുള്ള ബിരുദം, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് -സയന്‍സ് വിഷയത്തില്‍ പ്ലസ്ടു വിജയം, സയന്റിസ്റ്റ് ‘ബി’ -എന്‍ജിനിയറിങ്  ടെക്‌നോളജി ബിരുദം, സീനിയര്‍ ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍-ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് ഡിപ്ലോമ, ജൂനിയര്‍ ടെക്‌നീഷ്യന്‍-എസ്.എസ്.എല്‍.സി, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ഐ.ടി.ഐ, അക്കൗണ്ട്‌സ് അസിസ്റ്റന്റ്-ബി.കോം, അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റിങ്ങില്‍ മൂന്നുവര്‍ഷത്തെ പരിചയം, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഗ്രേഡ് 2-പ്ലസ്ടു, ടൈപ്പിങ്, സ്റ്റെനോഗ്രാഫര്‍-സ്റ്റെനോഗ്രാഫര്‍ബിരുദം, ഷോര്‍ട്ഹാന്‍ഡില്‍ മിനിറ്റില്‍ 100 വാക്കും ടൈപ്പിങ്ങില്‍ 35 വാക്കും സ്പീഡ്, ഡ്രൈവര്‍-എട്ടാംക്ലാസ് വിജയം, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
ംംം.രുരയ.ിശര.ശി വെബ്‌സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഠവല ടലിശീൃ അറാശിശെേൃമശേ്‌ല ഛളളശരലൃ (ഞലരൃൗശാേലി)േ, ഇലിേൃമഹ ജീഹഹൗശേീി ഇീിേൃീഹ ആീമൃറ, ‘ജമൃശ്‌ലവെ ആവമംമി’, ഋമേെ അൃഷൗി ചമഴമൃ, ടവമവറമൃമ, ഉലഹവശ110032 എന്ന വിലാസത്തില്‍ അയക്കണം.
കവറിന് പുറത്ത് അപേക്ഷിക്കുന്ന പോസ്റ്റിന്റെ പേര് രേഖപ്പെടുത്തണം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 17.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.