2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

മലിനീകരണം: ഇന്ത്യ 15-ാം സ്ഥാനത്ത്

ബീജിങ്: ലോകത്തിലെ നഗരവാസികളില്‍ 80 ശതമാനവും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. അന്തരീക്ഷ മലിനീകരണം അതിഭയാനകമായി വര്‍ധിച്ച് വരികയാണെന്ന് ഡബ്ലു.എച്ച്.ഒ പറയുന്നു.

മലിനീകരണം ശ്വാസകോശാര്‍ബുദം, മറ്റ് മാരക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയാണ്. ദരിദ്ര രാജ്യങ്ങളിലെ പട്ടണങ്ങളില്‍ താമസിക്കുന്നവരാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സള്‍ഫേററുകളും ബ്ലേക്ക് കാര്‍ബണുമാണ് നഗരങ്ങളിലെ വായുവിനെ മലിനീകരിക്കുന്നത്.

ലോകത്തില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ  30 രാജ്യങ്ങളില്‍ 15-ാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയാണ് ഇതില്‍ ഏറ്റവും രൂക്ഷമായി മലിനീകരണം ബാധിച്ച നഗരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.