2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

മലവെള്ളപ്പാച്ചില്‍ നിലക്കാതെ കണ്ണപ്പന്‍കുണ്ട്

താമരശ്ശേരി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലും മട്ടിക്കുന്നിലും മലവെള്ളപ്പാച്ചിലിന് ശമനമായില്ല. ബുധനാഴ്ച രാത്രിയോടെയാണ് മട്ടിക്കുന്നിലെ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് പ്രദേശം മലവെള്ളപ്പാച്ചിലില്‍ മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ മലവെള്ളപ്പാച്ചിലിന്റെ ശക്തി കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തിയോടെ കുത്തിയൊലിച്ചു. ഒഴുകിയെത്തിയ പാറക്കഷ്ണങ്ങളും മരങ്ങളും മറ്റും മാറ്റുന്നതിനിടെയായിരുന്നു ഇത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്തു ദേശീയ ദുരന്തനിവാരണ സേനയും നേവി അംഗങ്ങളും ക്യാംപ് ചെയ്യുന്നുണ്ട്.
പുതുപ്പാടി പഞ്ചായത്തില്‍ മാത്രമായി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണപ്പന്‍കുണ്ട് എ.കെ.ടി.എം.എല്‍.പി സ്‌കൂളിലെ ക്യാംപില്‍ 66 കുടുംബങ്ങളിലായി 250 പേരും മൈലുള്ളംപാറ സെന്റ് ജോസഫ് എ.യു.പി സ്‌കൂളില്‍ 87 കുടുംബങ്ങളില്‍ നിന്നായി 300 പേരുമാണ് കഴിയുന്നത്.
പത്തു വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.