2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മലയോര മഹോത്സവത്തിന് മിഴിവേകി കുടുംബശ്രീ മേളക്ക് തുടക്കം

തിരുവമ്പാടി: മലയോര മഹോത്സവത്തിന്റെ ഭാഗമായുള്ള കുടുംബശ്രീ മേളക്ക് തുടക്കം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്തു. കലാമേള, കലാമത്സരം, ഫുഡ്‌കോര്‍ട്ട്, വിപണനമേള എന്നിവയാണ് കുടുംബശ്രീ ഒരുക്കുന്നത്. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, പി.ജെ അഗസ്റ്റിന്‍, കെ.കെ ദിവാകരന്‍, പ്രജിത പ്രദീപ്, എ. സുന്ദരന്‍ പ്രണവം, ഫിലിപ്പ് പാമ്പാറ, എ.കെ മുസ്തഫ, കെ.ടി നളേശന്‍, കെ.ടി സെബാസ്റ്റ്യന്‍, ബിനു ജോസ് എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം തീര്‍ഥാരാജിന്റെ മോഹിനിയാട്ടവും തിരുവമ്പാടി ഇന്‍ഫന്റ് ജീസസ്, തോട്ടുമുക്കം സാന്തോ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും വൈകിട്ട് നടന്ന കവിയരങ്ങും കുടുംബശ്രീ കലാമേളയും മലയോര മഹോത്സവത്തില്‍ ശ്രദ്ധേയമായി. മലയോര മഹോത്സവത്തിന് മിഴിവേകി ഇന്നു മുതല്‍ കേരളാ നിയമസഭാ മ്യൂസിയവും ഡോക്യുമെന്ററിയുമുണ്ടാകും. തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ ചരിത്രം മുതല്‍ 14ാം നിയമസഭയുടെ ചരിത്രം വരെ മ്യൂസിയത്തിലുണ്ടാകും. പഴയകാല മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, നിയമസഭാ സാമാജികരുടെ ഫോട്ടോകള്‍, നിയമസഭകളില്‍ നടന്ന പ്രത്യേക സംഭവങ്ങളും പുതുതലമുറക്ക് ഉപകാരപ്രദമാകും.
‘നമ്മുടെ നിയമസഭ’, ‘വജ്ര കേരളം’ എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടക്കും. നിയമസഭയേയും പ്രവര്‍ത്തനങ്ങളെയും പൊതുസമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ അടുത്തറിയുന്നതിന്നും നിയമസഭാ മ്യൂസിയവും ഡോക്യുമെന്ററിയും സഹായിക്കുമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News