2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മലയാളി വിദ്യാര്‍ത്ഥിനി ബഹ്‌റൈനില്‍ മരണപ്പെട്ടു

മനാമ: പ്രവാസി ദമ്പതികളുടെ മകള്‍ ബഹ്‌റൈനില്‍ മരണപ്പെട്ടു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശുക്കൂര്‍ മൊയ്തീന്റെയും കോട്ടയം സ്വദേശിനി അനീഷയുടെയും മകളായ ആമിന(13 വയസ്സ്) യാണ് വ്യാഴാഴ്ച വൈകിട്ട് ബഹ്‌റൈനില്‍ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് പരിശോധനക്കായി കുട്ടിയെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ട്യൂമര്‍ അധികമായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത് കുട്ടിയുടെ പിതാവ് ശുക്കൂര്‍ മൊയ്തീന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പിതാവ് ശുക്കൂര്‍ മൊയ്തീന്‍ ഇവിടെ ബി.ഡി.എഫിലാണ് ജോലി ചെയ്യുന്നത്. ഇദ്ധേഹത്തിന്റെ സഹോദരങ്ങളായ ഫൈസല്‍ മൊയ്തീന്‍, ലാജുദ്ധീന്‍ മൊയ്തീന്‍, ഷബീര്‍ മൊയ്തീന്‍, സഹോദരി സുനിത മൊയ്തീന്‍, സുനിതയുടെ ഭര്‍ത്താവ് നൗഷാദ് എന്നിവരുള്‍പ്പെടെയുള്ള കുട്ടിയുടെ ബന്ധുക്കളും ബഹ്‌റൈനിലുണ്ട്.
ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ 8ാം തരം വിദ്യാര്‍ത്ഥിനിയാണ് ആമിന. സഹോദരന്‍ അമീനും ഇവിടെ ഏഴാം തരത്തില്‍ പഠിക്കുന്നുണ്ട്. കുട്ടിയുടെ ആകസ്മിക വേര്‍പാടില്‍ സ്‌കൂള്‍ അധികൃതര്‍ അനുശോചിച്ചു. മൃതദേഹം ബഹ്‌റൈനിലെ കുവൈത്തിപള്ളിയില്‍ ഖബറടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.