2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

മലയാളി യുവതി ബഹ്‌റൈനില്‍ ജീവനൊടുക്കി

ഭര്‍ത്താവ് നാട്ടില്‍ പോയിരിക്കെയാണ് 28കാരിയുടെ മരണം

 

മനാമ: മലയാളി യുവതി ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് പറപ്പൂര്‍അന്നനട സ്വദേശിനി ഷംലി പന്തയില്‍(28)നെയാണ് ഗുദൈബിയയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിടെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ലിതിന് സുകുമാരനും ബഹ്‌റൈന്‍ പ്രവാസിയാണ്. മനാമ ടവര്‍ ഹോട്ടലിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച് ഏതാനും ദിവസത്തെ ലീവില്‍ ഭര്‍ത്താവ് നാട്ടിലേക്ക് പോയിരിക്കെയാണ് ദാരുണമായ സംഭവം നടന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ഷംലി ജോലിക്കെത്തിയിരുന്നില്ലെന്ന് ക്ലിനിക്കിലെ ജീവനക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുദൈബിയയിലെ സംഗീത റെസ്റ്റോറന്റിനു സമീപമുള്ള താമസ സ്ഥലത്ത് അവര്‍ അന്വേഷിച്ചെത്തിയത്.

വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നതിനാല്‍ പൊലിസ് സ്ഥലത്തെത്തി ഡോര്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് ഷംലിയെ തൂങ്ങിമരിച്ചിരിക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇതോടെ ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 29 ആയി. ഇതിനെതിരെ ശക്തമായ ബോധവത്കരണ ശ്രമങ്ങളുണ്ടാവണമെന്ന ചര്‍ച്ച ഇതിനകം സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമായിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.