2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

മലയാളി യുവതി ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

പത്തനം തിട്ട ജില്ലയിലെ എരുമേലി ചുങ്കത്തറ സ്വദേശി അബ്ദുന്നാസറിന്റെ മകള്‍ നിസമോള്‍ കണ്ണക്കര (29)യെയാണ് ഗുദൈബിയ പ്രവിശ്യയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രേഖകള്‍ പ്രകാരം യുവതിയുടെ വിസ ഒരു സ്വകാര്യ കന്പനിയിലെ അക്കൗണ്ടന്‍ന്റ് തസ്തികയിലാണെങ്കിലും പരിസരത്തുള്ള ഒരു റസ്റ്റോറന്റിലായിരുന്നു യുവതി ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.