
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ മലയാളി തീര്ഥാടകന് മക്കയില്‍ ലിഫ്റ്റില്‍നിന്നു താഴെ വീണു മരിച്ചു.
ജെ.ഡി.റ്റി ഇസ്ലാം എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന് കടലുണ്ടി സ്വദേശി മുഹമ്മദ് ബഷീര്‍(58) ആണ് മരിച്ചത്.
ഇദ്ദേഹം താമസിച്ചിരുന്ന മുന്നൂറാം നമ്പര്‍ കെട്ടിടത്തിലെ ലിഫ്റ്റ് താഴെ നിലയില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടതായിരുന്നു.
മുകളിലെ ലിഫ്റ്റിലേക്കുള്ള ദ്വാരം തുറന്നിട്ടിരുന്നു. ലിഫ്റ്റിലേക്കാണെന്ന് കരുതി ഇതുവഴി കയറിയപ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തെ കുറിച്ച് സിവില്‍ ഡിഫന്സിെന്റയും മറ്റ് വിഭാഗങ്ങളുടെയും അന്വേഷണം പൂര്‍ത്തിയായി വരികയാണ്.
മൃതദേഹം മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം മക്കയില്‍ ഖബറടക്കം നടത്തും.
ജെഡി.റ്റി. ഇസ്ലാം സ്കൂള്‍ അധ്യാപകനായി വിരമിച്ച മുഹമ്മദ് ബഷീര്‍ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.