2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

മലയാളി താരം അജിന്‍ ടോം ചെന്നൈയിന്‍ എഫ്.സിയില്‍

ചെന്നൈ: മലയാളി താരം അജിന്‍ ടോം അടക്കം ഏഴ് എ.ഐ.എഫ്.എഫ് ഗ്രാജ്വേറ്റ് താരങ്ങളെ ചെന്നൈയിന്‍ എഫ്.സി ടീമിലെത്തിച്ചു. മലയാളിയായ അജിന്‍ പ്രതിരോധ താരമാണ്. ഏഴ് താരങ്ങളും ചെന്നൈയിന്റെ ബി ടീമിനായി കളത്തിലിറങ്ങും.
അജിന്‍ ടോമിനെ കൂടാതെ മധ്യനിര താരം സൗരഭ് മെഹര്‍, പ്രതിരോധ താരങ്ങളായ മുഹമ്മദ് സരിഫ് ഖാന്‍, എയ്‌മോള്‍ ചോംഗോംപിപ റെയിംസോചുങ്, ബെന്‍ഡ്രി ആന്റണി, വിങര്‍ ജോയ്‌സന സിങ്, മുന്നേറ്റ താരം അമന്‍ ഛേത്രി എന്നിവരാണ് ടീമുമായി കരാറിലെത്തിയത്. പ്രതിരോധ താരമായ ബ്രെന്‍ഡി ആന്റണി ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് താരം കൂടിയാണ്.
ഇന്ന് ആരംഭിക്കുന്ന ഡോണ്‍ ബോസ്‌ക്കോ- ഫാ.മക്‌ഫെരാന്‍ ട്രോഫി പോരാട്ടത്തിനുള്ള ചെന്നൈയിന്‍ എഫ്.സി ബി ടീമില്‍ ഏഴ് താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനിലും ചെന്നൈയിന്‍ ബി ടീം മത്സരിക്കാനിറങ്ങും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.