2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

റിയാദ്: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലയാളി യുവതി മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര മേലേടത് റാഫിയുടെ ഭാര്യ ജല്‍സീന (24) ആണ് മരിച്ചത്. റാഫി ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ ചികിത്സയിലാണ്. ഉംറ കഴിഞ്ഞു മടങ്ങവേ അബഹ ചുരത്തില്‍ വച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മക്കളായ ഖദീജ റാണ, ഫഹദ് എന്നിവരും വാഹനമോടിച്ച മക്കരപ്പറമ്പ് സ്വദേശി ശമീറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.