2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

മലയാളി എഞ്ചിനീയര്‍ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു

കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടു. പുനലൂര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവവകുപ്പ് മുന്‍ ചീഫ് എഞ്ചിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍ ശശി (64)യാണ് കൊല്ലപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലായിരുന്നു ആക്രമണമുണ്ടായത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് ശശി കൊല്ലപ്പെതെന്നു കരുതുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.