2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മലയാളം തെറ്റിയാല്‍ പൊറുക്കും, ഇംഗ്ലീഷ് തെറ്റിച്ചാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കും

എബ്രഹാം മാത്യു

മലയാളം തെറ്റിയാല്‍ പൊറുക്കും. ഇംഗ്ലീഷ് തെറ്റിച്ചാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കും. പി.കെ.ശ്രീമതിയേയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ട്രോളര്‍മാര്‍ കളിയാക്കാറുള്ളത് ഇംഗ്ലീഷിന്റെ പേരിലാണ്. ഒരു വേദിയില്‍ കടകംപള്ളി സുരേന്ദ്രന്‍ ഇംഗ്ലീഷിനു പകരം മലയാളത്തില്‍ പ്രസംഗിച്ചു; ഇംഗ്ലീഷ് പാണ്ഡിത്യമില്ലാത്ത മന്ത്രി എന്നായി ആക്ഷേപം. അര ഇംഗ്ലീഷ് വേദിയില്‍ പൂര്‍ണ മലയാള പ്രസംഗം നടത്തിയ കടകംപള്ളിയെ അഭിനന്ദിക്കണം. തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയനേതാവാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ ആ നാട്ടിലെ മാധ്യമങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.