2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മലമ്പുഴ പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോത്പാദനം നിര്‍ത്തി

മലമ്പുഴ : ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടില്‍ കാലവര്‍ഷം കനത്തതോടെ ജിലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ആരംഭിച്ച വൈദ്യുതിയുത്പാദനം നിര്‍ത്തി. മലമ്പുഴ അണക്കെട്ടിനോടു ചേര്‍ന്നുള്ള പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതിയുത്പാദനമാണ് കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ അധികൃതര്‍ നിര്‍ത്തിയത്.
ഇതിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടില്‍ നിന്നും വൈദ്യുതിയുത്പാദനത്തിനായി നല്‍കിയിരുന്ന വെള്ളവും നിര്‍ത്തിയതായി ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമായതോടെ അളവില്‍ കൂടുതല്‍മഴ ലഭിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെയാണ് ഓഗസ്റ്റ് 1 മുതല്‍ ആരംഭിച്ച വൈദ്യുതിയുത്പാദനം മുപ്പത്തിനാലു ദിവസം തുടര്‍ന്നത്. ഈ കാലയളവില്‍ 2 മെഗാവാട്ട് വൈദ്യുതിയിലൂടെ 54 ലക്ഷം രൂപയുടെ വൈദ്യുതിയാണ് മലമ്പുഴ പവര്‍ഹൗസില്‍ നിന്നും ഉല്‍പാദിപ്പിച്ചത്.
ഇതിനായി മിനി ജലവൈദ്യുത പദ്ധതിയില്‍ 24 മണിക്കൂറില്‍ 3 ഷിഫ്റ്റുകളിലായി 54 ജീവനക്കാരും ജോലി ചെയ്തിരുന്നു. മലമ്പുഴയിലെ പവര്‍ഹൗസില്‍ നിന്നും ഉത്പാദിപ്പിച്ചിരുന്ന വൈദ്യുതി മലമ്പുഴ വാട്ടര്‍ അതോറിറ്റിയിലേക്കാണ് നല്‍കുന്നത്. ഒരു സെക്കന്റില്‍ 400 ക്യൂബെക്‌സ് വെള്ളമാണ് പവര്‍ഹൗസിലെ വൈദ്യുതിയുത്പാദനത്തിനായി നല്‍കുന്നത്. എന്നാല്‍മഴ കുറഞ്ഞതോടെ അണക്കെട്ടില്‍ നീരൊഴുക്കു കുറഞ്ഞതോടെ ഇപ്പോള്‍ 115.06 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ 114.07 മീറ്റര്‍ വെള്ളമാണുള്ളത്.
നിലവില്‍ അണക്കെട്ടിലെ 4 ഷട്ടറുകളും 3 സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ക്കകം ഇതും പൂര്‍ണ്ണമായും അടക്കുന്ന സ്ഥിതിയാണുള്ളത്. 2014 ലും അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറന്ന സമയത്ത് മലമ്പുഴ പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതിയുത്പാദനത്തിലൂടെ അന്ന് 54 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചിരുന്നു. പവര്‍ഹൗസിലെ ടര്‍ബൈന്‍ പ്രവര്‍ത്തിക്കുന്നതിലൂടെ മണിക്കൂറില്‍ 2500 യൂണിറ്റ് വൈദ്യുതി (രണ്ടര മെഗാവാട്ട്) വൈദ്യുതിയുത്പാദിപ്പിക്കാനാവും. ഇവിടെയുത്പാദിപ്പിക്കുന്ന വൈദ്യുതി നേരത്തെ 11 കെവി വാട്ടര്‍ സപ്ലൈഫിസറിലേക്ക് നല്‍കുകയും ഇവിടുന്നു കുടിവെള്ള വിതരണത്തിനായുള്ള വൈദ്യുതിയുപയോഗിച്ച ശേഷം ബാക്കി വരുന്നതും മുഴുവനും കെഎസ്ഇബി യുടെ സബ് സ്റ്റേഷനിലേക്ക് കൈമാരുന്നതാണ് വൈദ്യുതിയുത്പാദന ത്തിന്റെ രീതി. കാലവര്‍ഷം പിന്‍വാങ്ങിയതും തലുമഴ മെച്ചപ്പെടാനുള്ള സാഹചര്യമില്ലാത്തതിനാലു ഇനി മലമ്പുഴ പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതിയുത്പാദനം ആശങ്കാജനകമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.