2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മലബാർ ദേവസ്വം ബോർഡ് നിയമനം

മലബാർ ദേവസ്വം ബോർഡിൽ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV തസ്തികയിലേക്ക് ഹിന്ദു മതത്തിൽപ്പെട്ട ഉദേ്യാഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  കാറ്റഗറി നമ്പർ – 1/2018, എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് – IV 7990  – 12,930  രൂപ (പ്രീ-റിവൈസ്ഡ്).  നിലവിൽ ഒൻപത് ഒഴിവുകൾ.  പ്രതീക്ഷിക്കുന്നത് നാല് ഒഴിവ്. പ്രായം 20 നും 27 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 1991 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം).  പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.  ഫീസ് 500 രൂപ പട്ടികജാതി/പട്ടികവർഗക്കാർക്ക് 300 രൂപയാണ് ഫീസ്.  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.  അപേക്ഷ  www.kdrb.kerala.gov.in  ൽ സമർപ്പിക്കണം.  വിശദവിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.  


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.