2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍

കോഴിക്കോട്:   മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തുടക്കം കുറിച്ചു. സോളിറ്റയര്‍, ബ്രൈഡല്‍, പാര്‍ട്ടി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരം മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
അമൂല്യമായ ഡയമണ്ട് ആഭണങ്ങളുടെ വന്‍ശേഖരത്തിനു പുറമേ ഒട്ടേറെ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
ഡയമണ്ട് വിലയില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട്, കൂടാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും  ഈ കാലയളവില്‍ ലഭിക്കും.
പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗ്രാമിന് 100 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് നേടുവാനുള്ള അവസരവും  2017 ജനുവരി എട്ടു വരെ നീണ്ടുനില്‍ക്കുന്ന മൈന്‍ ഡയമണ്ട് ഫെസ്റ്റിവലില്‍ ലഭ്യമാണ്.
എല്ലാ മൈന്‍ ഡയമണ്ട് ആഭരണങ്ങള്‍ക്കും ഗുണമേന്‍മതെളിയിക്കുന്ന സര്‍ട്ടിഫിക്കേഷനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബൈബാക്ക് ഗ്യാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ് , ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സ് എന്നീ മൂല്യവര്‍ധിത സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ഡി.ഡി, ബാങ്ക് ചെക്കുകള്‍,ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ എന്നീ  മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് നടത്താവുന്നതാണെന്ന്  മാനേജ്‌മെന്റ്  അറിയിച്ചു.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.