2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പുറത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

 
 
മലപ്പുറം: ജില്ലയില്‍ ഇന്നലെ  87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരായി ചികിത്സയില്‍ 641 പേരുണ്ട്. ആകെ നിരീക്ഷണത്തിലുള്ളത് 34,709 പേര്‍. സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ചതോടെ ഇന്നലെ സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ യൂനിറ്റും ജില്ലയില്‍ തുടങ്ങി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആന്റിജന്‍ പരിശോധനയും നടക്കുന്നുണ്ട്. നിലവില്‍ ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വൈകിട്ട് ആറുവരെയാണ് കച്ചവടത്തിനുള്ള അനുമതി. പെരുന്നാള്‍ പ്രമാണിച്ച് ഇന്നലെയും ഇന്നും വൈകിട്ട് എട്ടുവരെ കച്ചവട സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.