2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

മലപ്പുറത്ത് ദേശീയപാത സര്‍വേയ്ക്കിടെ കോണ്‍ഗ്രസ് പ്രതിഷേധം

 

മലപ്പുറം:ദേശീയപാത സര്‍വേക്കിടെ പൊന്നാനി വെളിയംങ്കോട്ട് കോണ്‍ഗ്രസ് പ്രതിഷേധം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശനങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡ് ഉപരോധിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തെ പൊലിസ് തടഞ്ഞു. കനത്ത പൊലിസ് സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.

വ്യാഴാഴ്ച്ച ആരംഭിച്ച രണ്ടാംഘട്ട സര്‍വേയാണ് ഇന്നും തുടരുന്നത്. പൊന്നാനി താലൂക്കിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. വെളിയംങ്കോട്ട് മുതല്‍ തവളക്കുളം വരെയാണു സര്‍വേ പുരോഗമിക്കുന്നത്.

നാലു ടീമുകളായാണ് സര്‍വേ നടത്തുന്നത്. പൊന്നാനിയിലാണ് ഇന്നലെ സര്‍വേ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ നടക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.