
മലപ്പുറം: നഗരത്തിന് സമീപം തുണിക്കടയില്‍ കവര്‍ച്ച. ഗ്ലാസ് തകര്‍ത്ത മോഷ്ടാവ് കൗണ്ടറില്‍ നിന്ന് പണം ലഭിക്കാതിരുന്നതിനാല്‍ പാലിയേറ്റീവ് സംഭാവനാ പെട്ടിയുമായി കടന്നു. കോട്ടപ്പടിതിരൂര് റോഡിലെ ലമീസ് ജെന്റ്സ് ആന്റ് ഫൂട്ട് വെയര്‍ ഷോപ്പിലാണ് സംഭവം.
പുലര്‍ച്ചെ 12.30നാണ് ഗ്ലാസിന്റെ പൂട്ടുതകര്‍ത്ത് യുവാവ് അകത്തു കടക്കുന്നത്. ഒന്നര മണിക്കൂറോളം ഇവിടെ ചെലഴിച്ച ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്. ഗ്ലാസ് തകര്‍ക്കുമ്പോള്‍ കൈക്ക് മുറിവ് പറ്റിയിട്ടുണ്ട്. ഷോപ്പിനകത്ത് പലയിടത്തും ചോരപ്പാടുകളുമുണ്ട്. മേല്‍മുറി സ്വദേശി കുഞ്ഞിമുഹമ്മദിന്റേതാണ് കട. മുഖം മറക്കാതെയും സി.സി.ടി.വിയുള്ളത് വകവെക്കാതെയുമാണ് ഒന്നര മണിക്കൂര്‍ ഇവിടെ കഴിഞ്ഞിട്ടുള്ളത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് ഷോപ്പ് പൂട്ടിപ്പോയതെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു.
ക്യാഷ് കൗണ്ടറില്‍ പണം സൂക്ഷിച്ചിരുന്നില്ല. മലപ്പുറം പൊലിസ് അന്വേഷണം തുടങ്ങി.