2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മലപ്പുറത്തെ ഫുട്‌ബോളിന്റെ ചവറുകൂനയാക്കരുത്

അബൂത്വാഹാ, ഒളവട്ടൂര്‍

കാല്‍പന്തു കളിയുടെ ആവേശം നെഞ്ചേറ്റി നടക്കുന്ന മലപ്പുറത്തെ പുതുതലമുറ ഇന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നാടാകെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും കെട്ടിപ്പൊക്കി ലോകകപ്പിന്റെ ലോകത്താണ് അവരിപ്പോള്‍. 

പഴയതലമുറ കാണിച്ച ആവേശത്തിനു ക്രിയാത്മകവും മാതൃകാപരവുമായ വശമുണ്ടായിരുന്നു. പുതുതലമുറ പണവും സമയവും ചെലവാക്കി സ്വയം നിഷ്‌ക്രിയരാവുകയും ആരോഗ്യം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ദയവു ചെയ്തു മലപ്പുറത്തെ ചവറുകൂനയാക്കരുത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.