2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്:  വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി.  മലപ്പുറം മങ്കട പുഴക്കാട്ടിരി സ്വദേശി മൊയ്ദു (60) വാണ്‌ റിയാദ് അൽ ഈമാൻ ആശുപത്രിയിൽ വെച്ച് മരിച്ചത്.  എക്‌സിറ്റ് 25ല്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ കുറിച്ച് ഒരു മാസമായി വിവരമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോട്ടോ വെച്ച് വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.  ഒടുവിൽ സ്പോൺസറുടെ വീട് കണ്ടെത്തിയതിന്‌ ശേഷമാണ്‌ രോഗ വിവരങ്ങൾ അറിയുന്നത്.
സുലൈഖയാണ് ഭാര്യ. നിഹാല ഏക മകളാണ്. മരുമകന്‍: അബൂനവാസ്. കുഞ്ഞിമുഹമ്മദിന്റെയും ഇത്തിയുടെയും മകനാണ്. മയ്യിത്ത് റിയാദില്‍ തന്നെ മറവു ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.