2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ആണ് ജിദ്ദ അല്‍ ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഫൈസല്‍ സഞ്ചരിച്ച വാഹനം ട്രെയിലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചത്തെിയത്. ജിദ്ദയില്‍ തന്നെ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്റെ മകനാണ്. ഭാര്യ: ശിബിന നസ്‌റിന്‍, മാതാവ്: അസ്മാബി, സഹോദരങ്ങള്‍ ഫഹദ്, ഫസീല. മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലത്തെിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.