2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മറ്റത്ത് അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ പുരസ്‌കാരം ജൈസല്‍ താനൂരിന്

 

എടവണ്ണപ്പാറ: വെട്ടുപാറ നെല്ലാരിലെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന മറ്റത്ത് അബ്ദുല്ലകുട്ടി മാസ്റ്ററുടെ പേരില്‍ മൈത്രി വെട്ടുപാറ നല്‍കുന്ന പുരസ്‌കാരം ജൈസല്‍ താനൂരിന് നല്‍കും.
പ്രളയത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ സ്ത്രീകള്‍ക് സ്വന്തം ശരീരത്തെ ചവിട്ടു പടിയാക്കി കൊടുത്ത ജില്ലാ ട്രോമാകെയര്‍ വളണ്ടിയറാണ് ജൈസല്‍.
ജൈസലിന്റെ മനുഷ്യത്വ പരമായ പ്രവൃത്തി കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. മൊമെന്റോയും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം 23ന് വെട്ടുപാറയില്‍ നടക്കുന്ന പരിപാടിയില്‍ കൈമാറും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.