2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മറുനാടന്‍ തൊഴിലാളികളെ ഒഴിവാക്കാന്‍ ചെങ്കല്ല് ഖനനം നിര്‍ത്തി ക്വാറി ഉടമകള്‍

തൊഴിലാളികളെ ഒഴിവാക്കി ചെങ്കല്ല് തട്ടുന്ന യന്ത്രം ഇറക്കുമതി ചെയ്യാനാണു ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍

കണ്ണൂര്‍: കല്യാട്ടെ ചെങ്കല്‍ പണകള്‍ നിര്‍ത്തിവച്ചത് തൊഴിലാളികളെ ഒഴുവാക്കാനാണെന്ന് ആക്ഷേപം. ജില്ലയിലെ പ്രധാന ചെങ്കല്‍ ഖനന പ്രദേശമായ കല്യാട്, ഇരിക്കൂര്‍, ബ്ലാത്തൂര്‍ എന്നിവിടങ്ങളിലാണു ക്വാറി ഉടമകള്‍ ഖനനം നിര്‍ത്തിവച്ചത്. ഇതോടെ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പടെയുള്ള രണ്ടായിരത്തോളം തൊഴിലാളികള്‍ ദുരിതത്തിലായി. ചെങ്കല്ലിനുള്ള ഓര്‍ഡര്‍ കുറവായതാണു ഒരാഴ്ചയായി നിര്‍ത്തിവയ്ക്കാനുള്ള കാരണമെന്നാണു ക്വാറി ഉടമകള്‍ പറയുന്നത്. 

എന്നാല്‍ തൊഴിലാളികളെ ഒഴിവാക്കി ചെങ്കല്ല് തട്ടുന്ന യന്ത്രം ഇറക്കുമതി ചെയ്യാനാണു ശ്രമിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂരിഭാഗം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളും ജോലി ഇല്ലെന്ന് അറിഞ്ഞാല്‍ നാട്ടിലേക്കു തിരിച്ചുപോകുകയും ശേഷം യന്ത്രം ഇറക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നുമാണു നാട്ടുകാര്‍ ആരോപിക്കുന്നത്.

 

യന്ത്രത്തട്ടലില്‍ കല്ലിനു വില കുറയുമോ

ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ ഒഴിവാക്കി യന്ത്രം ഉപയോഗിച്ച് ക്വാറി പ്രവര്‍ത്തിപ്പിച്ചാല്‍ സ്വാഭാവികമായും ഉല്‍പാദനം കൂടുകയും തൊഴിലാളി വേതന നിരക്ക് കുറയുകയും ചെയ്യും. ഈ ഘട്ടത്തില്‍ നിലവിലെ ചെങ്കല്ല് വില ഉടമകള്‍ കുറയ്ക്കുമോ എന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. യന്ത്രം വന്നാല്‍ 30 തൊഴിലാളികളുള്ളിടത്ത് മൂന്നുപേര്‍ മാത്രം മതി. നിലവില്‍ 40 രൂപയോളം വിലയുള്ള ചെങ്കല്ല് ക്വാറിയില്‍നിന്നു വാഹനങ്ങളില്‍ തട്ടാനുള്ള യന്ത്രം വരികയാണെങ്കില്‍ ചെലവ് നാലിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികള്‍ പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.