2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

മറിയാ ചുഴലിക്കാറ്റ് പോര്‍ട്ടൊ റീക്കോയില്‍ കവര്‍ന്നെടുത്തത് 2975 മനുഷ്യജീവന്‍

സാന്‍ഫുവാന്‍: 2017 ല്‍ വീശിയടിച്ച മറിയാ ചുഴലിക്കാറ്റ് തട്ടിയെടുത്ത മനുഷ്യജീവിതങ്ങളുടെയും നാശനഷ്ടങ്ങള്‍ യു.എസ് രാജ്യപരിധിയില്‍പ്പെടുന്ന ദ്വീപായ പോര്‍ട്ടൊ റീക്കോ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ ചുഴലിക്കാറ്റില്‍ പോര്‍ട്ടൊ റിക്കോയില്‍ മരിച്ചത് 2975 പേരാണ്. 

65 പേര്‍ മരിച്ചെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്ത. അതു ഊഹക്കണക്കായിരുന്നു. ദീര്‍ഘകാലത്തെ സ്വതന്ത്രമായ കണക്കെടുപ്പിനും അന്വേഷങ്ങള്‍ക്കും ശേഷമാണ് ശരിയായ മരണനിരക്ക് കണ്ടെത്തിയതെന്നു പോര്‍ട്ടൊ റിക്കോ ഗവര്‍ണര്‍ റീക്കാര്‍ഡെ റൊസെല്ലൊ പറഞ്ഞു.
മറിയാ ചുഴലിക്കാറ്റില്‍ പോര്‍ട്ടൊ റിക്കോയിലുണ്ടായ നാശനഷ്ടം യു.എസ് ഭരണകൂടം നിസ്സാരമായാണു പരിഗണിച്ചതെന്നു സാന്‍ ഹുവാന്‍ മേയര്‍ ആരോപിച്ചു. 90 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണുണ്ടായത്. പോര്‍ട്ടൊറിക്കന്‍ ദീപുകളില്‍ ഇതു കടുത്ത നാശനഷ്ടം വിതച്ചിട്ടും കണ്ടില്ലെന്നു നടിക്കുകയും കുറച്ചു കാണിക്കുകയുമാണു യു.എസ് അധികൃതര്‍ ചെയ്തതെന്ന ആരോപണം നേരത്തേ തന്നെ ശക്തമായിരുന്നു.
യു.എസ്. ഭരണകൂടത്തിന്റെ ഈ നിലപാടിനെ പലരും പരസ്യമായി എതിര്‍ക്കുകയും ചെയ്തു. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ പോര്‍ട്ടൊറിക്കോ യു.എസ് ഭരണകൂടത്തിനോട് 139 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ ഔദ്യോഗിക കണക്കുപ്രകാരം മരണസംഖ്യ 64 മാത്രമായിരുങ്കിലും ഔദ്യോഗിക രേഖകളില്‍ 2975 എന്നു തിരുത്താന്‍ ഉത്തരവു നല്‍കിക്കഴിഞ്ഞതായി ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2975 എന്ന കണക്കിനു ശാസ്ത്രീയാടിത്തറയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.