2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

മറഡോണ മെക്‌സിക്കന്‍ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റു

 

മെക്‌സിക്കോ സിറ്റി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മെക്‌സിക്കന്‍ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റു. പെപ് ഗാര്‍ഡിയോള കളിച്ചു വളര്‍ന്ന ദൊരാദോസ് ക്ലബിന്റെ പരിശീലക സ്ഥാനമാണ് മറഡോണ ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് മറഡോണയുടെ നിയമന കാര്യം പൂര്‍ത്തിയായത്. മെക്‌സിക്കന്‍ സെക്കന്‍ഡ് ഡിവിഷനിലെ ടീമാണ് ദൊരാദോസ്. മൂന്ന് വര്‍ഷത്തേക്കാണ് മറഡോണയും ക്ലബുമായി കരാറിലെത്തിയിട്ടുള്ളത്.
യു.എ.ഇ ക്ലബായ അല്‍ ഫുജൈറയുടെ മാനേജര്‍ സ്ഥാനം വിട്ട ശേഷം മറഡോണ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മാനേജറായി മികവ് തെളിയിക്കാന്‍ കഴിയാത്ത താരമായതുകൊണ്ട് ആ സ്ഥാനത്ത് നിന്ന് മറഡോണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ലബ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് യു.എ.ഇ ക്ലബായ അല്‍ വസലിനെയും അര്‍ജന്റീന ദേശീയ ടീമിനെയും മറഡോണ പരിശീലിപ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.