2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും, മാന്യതയില്ലാത്ത വസ്ത്രധാരണയും ഇനി മുതല്‍ സഊദിയില്‍ നിയമലംഘനം

 

നിയമലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിക്കും

ജിദ്ദ: മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും ഇനി മുതല്‍ സഊദിയില്‍ നിയമലംഘനമായി കണക്കാക്കും. സഊദിയിലെ പുതിയ നിയമാവലിയ്ക്ക് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിയമലംഘനം നടത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയും പിഴയും നല്‍കണമെന്നും ശൂറാ ശിപാര്‍ശ ചെയ്തു. പൊതു സ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് നിയമാവലി മുഖ്യമായും പരാമര്‍ശിക്കുന്നത്. മര്യാദക്കും രാജ്യത്തിന്റെ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണം, വസ്ത്രത്തില്‍ സ്വഭാവ മര്യാദക്ക് നിരക്കാത്ത ചിത്രങ്ങള്‍ ഉണ്ടായിരിക്കല്‍ എന്നിവ ശിക്ഷാര്‍ഹമായി പരിഗണിക്കും. പൊതു സ്ഥലങ്ങളിലെ ചുമരുകളില്‍ പെര്‍മിറ്റ് കൂടാതെ എഴുതുന്നതും വരക്കുന്നതും ശിക്ഷാര്‍ഹമാണ്.

പള്ളികളുടെ ആദരവിനും പവിത്രതക്കും നിലക്കാത്ത പെരുമാറ്റവും നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍, ഇലക്‌ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലെ അപമര്യാദ പെരുമാറ്റവും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ശുറാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നിയമലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.