2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

മരുന്ന് വിപണനമേഖല ഇനി സഊദികള്‍ക്ക് സ്വന്തം

 

റിയാദ്: സഊദിവല്‍ക്കരണത്തിന്റെ ഭാഗമായി മരുന്ന് വിപണനമേഖലയില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ത്തിവച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദേശ മെഡിക്കല്‍ റെപ്രസന്റെറ്റീവുകള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.
മറ്റിടങ്ങളില്‍നിന്ന് ഈ മേഖലയിലേക്കുള്ള തൊഴില്‍മാറ്റവും നിര്‍ത്തിവച്ചിട്ടുണ്ട്. മരുന്ന് വിപണനമേഖലയില്‍ ജോലിചെയ്യുന്നതിന് ആവശ്യമായ സ്വദേശികളായ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രിയും സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅ മുന്നോട്ടുവച്ച നിര്‍ദേശം തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.