2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

മരുന്നു വിപണന മേഖല ഇനി സഊദികള്‍ക്ക് സ്വന്തം

റിയാദ്: മരുന്ന് വിപണന മേഖല പൂര്‍ണമായും സഊദികള്‍ക്ക് സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലേക്കുള്ള വിസക്കു നിയന്ത്രണമേര്‍പ്പെടുത്തി.

ഡ്രഗ് മാര്‍ക്കറ്റിംഗ് ടെക്‌നീഷ്യന്‍ പ്രൊഫഷനില്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകള്‍ അനുവദിക്കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പൂര്‍ണമായും നിര്‍ത്തിവച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദേശ മെഡിക്കല്‍ റെപ്രസന്റേറ്റീവുകള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.

മറ്റു മേഖലയില്‍നിന്നു ഈ മേഖലയിലേക്കുള്ള പ്രൊഫഷന്‍ മാറ്റവും നിര്‍ത്തിവച്ചിട്ടുണ്ട്. മരുന്ന് വിപണന മേഖലയില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ സഊദി ഫാര്‍മസിസ്റ്റുകള്‍ ലഭ്യമാണെന്ന വസ്തുത കണക്കിലെടുത്ത് ആരോഗ്യ മന്ത്രിയും സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅ മുന്നോട്ടുവച്ച നിര്‍ദേശം തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിക്കുകയായിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.