2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

മരുന്നുകഴിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍

മരുന്നുകഴിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍ വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ക്ലോര്‍ഫിനറമൈന്‍ മാലൈറ്റ്, സിട്രിസിന്‍ ഹൈഡ്രോക്ലോറൈഡ് തുടങ്ങിയ അലര്‍ജിക്കും ജലദോഷത്തിനും നല്‍കുന്ന മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.

ആന്റിഹിസ്റ്റമിന്‍ അടങ്ങിയ മരുന്നുകളാണിവ. ഇവ കഴിച്ചിട്ട് ഡ്രൈവിങ് ഒഴിവാക്കുന്നതാണു നല്ലത്. ഉറക്കം വരുത്തുന്ന ഇവ രാത്രിയില്‍ കഴിക്കാനാണ് പൊതുവെ നിര്‍ദേശിക്കുന്നത്. അതുപോലെ ഉറക്കഗുളികകള്‍, അപസ്മാരത്തിനുള്ള ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്. മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചില മരുന്നുകളും ഉറക്കം വരുത്തും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.