2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മരിച്ചവരില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും

 
 
ബെയ്ജിങ്: കൊറോണ ബാധിച്ച് മരിച്ചവരില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി ചൈന. 1,716 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് ആദ്യമായി സ്ഥിരീകരിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ഡോക്ടര്‍ ലി വെന്‍ലിയാങും മരിച്ചവരില്‍ ഉള്‍പ്പെടും.    
അതേസമയം, വിയറ്റ്‌നാമില്‍ കൊറോണ വൈറസ് കൂടുതല്‍ പേരിലേക്കു പടര്‍ന്നതിനെ തുടര്‍ന്ന് വിയറ്റ്‌നാമില്‍ ഒരു കമ്മ്യൂണിറ്റി അടച്ചു. തലസ്ഥാനാമായ ഹനോയിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് പതിനായിരത്തോളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിറ്റിയിലാണ്  നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്കു പുറത്ത് നിയന്ത്രണമേര്‍പ്പെടുത്തുന്ന ആദ്യ പ്രദേശമാണിത്.  20 ദിവസത്തേക്കാണ് നിയന്ത്രണം.
എന്നാല്‍, ജപ്പാന്‍ കപ്പലില്‍നിന്ന് ഐസൊലേഷന്‍ കാലാവധിയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും പരിശോധനയില്‍ നെഗറ്റീവ് രേഖപ്പെടുത്തിയതുമായ ആദ്യസംഘത്തെ പുറത്തുവിട്ടു.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.