2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി ഒരു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

 

കിളിമാനൂര്‍: മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുടുംബാംഗങ്ങള്‍ മാതൃകയായി. കൊടുവഴന്നൂര്‍, പന്തുവിള, അക്കര വിളവീട്ടില്‍ നിര്യാതനായ കുഞ്ഞു ശങ്കരന്റെ (102) മരണാനന്തര ചടങ്ങുകള്‍ക്കായി കരുതിയ ഒരു ലക്ഷം രൂപയാണ് കുടുംബം പ്രളയബാധിതരുടെ കണ്ണീരൊപ്പാനായി നല്‍കിയത്.
തുക ബി. സത്യന്‍ എം.എല്‍.എ പരേതന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.