
കൊല്ലം: നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിന് മുന്നില്‍ കൊടികുത്തല്‍ സമരം മൂലം ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ കുടുംബത്തിന്റെ കഷ്ടകാലം ഇനിയും തീര്‍ന്നില്ല. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക് ഷോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കാനാകില്ലെന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മെഷീനുകളും കെട്ടിട നിര്‍മാണവും നടത്തി ലൈസന്‍സിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോഴാണ് അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുടെ ഉറപ്പിനെ തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക് ഷോപ്പ് നിര്‍മാണവുമായി മുന്നോട്ടു പോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥതിയിലാണ് സുഗതന്റെ കുടുംബം. ലോണിനായി ബാങ്കുകളില്‍ കയറിയിറങ്ങിയെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ട് അതും ഇല്ലാതെയാക്കിയെന്നും ഒടുവില്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന് എന്ന സംഘടന നല്കിയ അഞ്ച് ലക്ഷം രൂപയും കടംവാങ്ങിയ അഞ്ച് ലക്ഷം രൂപയും കൊണ്ടാണ് വര്‍ക്ക്ഷോപ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും പഞ്ചായത്ത് ലൈസന്‍സ് ലഭിച്ചില്ലങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലന്നാണ് സുഗതന്റെ മകന് സുനില്‍ പറയുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതന്റെ മക്കളായ സുനിലും സുജിത്തും കഴിഞ്ഞ ഒരു വര്‍ഷമായി മറ്റ് ജോലിക്ക് പോകാതെ വര്‍ക്ക്ഷോപ്പിന്റെ പിറകെയായിരുന്നു.