2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

മരണപ്പെട്ട വിമുക്തഭടന്റെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലിസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ കിഷന്‍ ഗ്രീവലിന്റെ കുടുംബത്തെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ റാം മനോഹര്‍ ആശുപത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ ആസ്പത്രിക്കുള്ളില്‍ കയറുവാന്‍ പൊലിസ് അനുവദിച്ചിരുന്നില്ല. 

എനിക്ക് ആ കുടുംബത്തെ കാണണമെന്നാവശ്യപ്പെട്ട് രാഹുല്‍ ബലപ്രയോഗം നടത്തിയതിനാണ് പൊലിസ് അറസ്റ്റ് ചെയ്തത്.   പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമരാംഭിച്ചതോടെ അദ്ദേഹത്തെ വിട്ടയച്ചു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിയിരുന്ന വിമുക്തഭടന്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News