2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മരട് നഗരസഭയുടെ ഇമ്പിച്ചിബാവ സ്മാരക ഹാള്‍ അവഗണനയില്‍

മരട്: നഗരസഭ പരിധിയിലെ സാധാരണക്കാരായ  ജനങ്ങള്‍ വിവാഹത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ഓഡിറ്റോറിയങ്ങള്‍ തേടി പരക്കം പായുമ്പോഴും അനാഥമാക്കപ്പെട്ട  നഗരസഭ വക ഇമ്പിച്ചിബാവ സ്മാരക ഹാള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ക്ക് വിമുഖത. എ.സി ഹാള്‍ എന്ന് കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തിയിട്ടും ഇതുവരെ നാട്ടുകാര്‍ക്ക് ഉപയോഗിക്കാനായിട്ടില്ല. മരട് ഗ്രാമ പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ പ്രസിഡന്റായിരുന്ന നിലവിലെ  മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.എ ദേവസി  ലക്ഷങ്ങള്‍ മുടക്കിയാണ് ഹാള്‍ പണികഴിപ്പിച്ചത്. 2010 ആഗസ്റ്റ് 30ന് അന്നത്തെ ഫിഷറീസ് മന്ത്രിയുമായിരുന്ന എസ്.ശര്‍മ്മയാണ് ഉദ്ഘാടനം ചെയ്തത്.
തൊട്ടടുത്തു തന്നെയുള്ള അന്നത്തെ പഞ്ചായത്തിന്റെ ആദ്യ കമ്മ്യൂണിറ്റി ഹാള്‍ എന്ന് വിശേഷിപ്പിച്ച പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാള്‍ ഒട്ടനവധി പരിപാടികള്‍ക്ക് സാഷ്യം വഹിച്ചിട്ടുള്ളതാണ്. അന്ന് മരടിനും നെട്ടൂരിനും ഏക ആശ്രയമായിരുന്ന ഈ ഹാളും ഇന്ന് അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ഇവിടെയുള്ള ഫര്‍ണ്ണീച്ചറുകള്‍ നശിച്ചുവേണ്ടത്ര പരിപാലനം ലഭിക്കാതെ നശിക്കുന്ന അവസ്ഥയിലാണ്. കെ.വി.തോമസിന്റെ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചതാണ് ഇതിനുള്ള തുക.
പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ സ്വീകരിക്കുന്നതിന് കരാറുകാര്‍ ഉണ്ടെങ്കിലുംതൊട്ടടുത്തു തന്നെയുള്ള ഒഴിഞ്ഞ പറമ്പില്‍ തന്നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത് ചീഞ്ഞഴുകി പരിസരവാസികള്‍ക്കും തൊട്ടുടുത്തു സ്ഥിതി ചെയ്യുന്ന കൃഷിഭവന്‍, വില്ലേജ് ഓഫീസ്, അങ്കണവാടി, എന്നിവിടങ്ങളിലേക്ക് വരുന്നവര്‍ക്കും ബുദ്ധിമുട്ടാകുന്നു.  ഇവിടെ രാത്രി കാലങ്ങളില്‍  മദ്യസേവകരുടെ ശല്യമുള്ളതായും നാട്ടുകാര്‍ പറയുന്നു. സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഇത് എത്രയും വേഗം വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടുന്നു. ഇമ്പിച്ചി ബാവ സ്മാരക ഹാള്‍ എ.സി സൗകര്യങ്ങളോടെ എത്രയും വേഗം പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാര്‍ കെ .എ.ദേവസി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.