2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

മരം ഓട്ടോയ്ക്ക് മുകളില്‍ വീണ് ഡ്രൈവര്‍ക്ക് പരുക്ക്

സുല്‍ത്താന്‍ ബത്തേരി: ദേശീയ പാതയോരത്തെ മരം വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു.
സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനു സമീപമാണ് അപകടം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പാതയോരത്ത് നിന്നിരുന്ന വന്‍മരം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ കുപ്പാടി സത്താര്‍കുന്നില്‍ ഷിജു(32)വിന് സാരമായി പരുക്കേറ്റു. ഇയാളെ ഉടന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോയില്‍ യാത്രാക്കാരില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മരം വീണ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മരത്തിന്റെ അടിഭാഗം പൂര്‍ണമായും ദ്രവിച്ചതാണ് മരം ഒടിഞ്ഞ് വീഴാന്‍ കാരണം.
ഇത്തരത്തില്‍ ദേശീയ പാതയോരത്ത് അപകട ഭീഷണയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. ഇനിയും മരം വീണ് അപകടങ്ങള്‍ ഉണ്ടാവുന്നതിന് മുന്‍പ് ഇത്തരം മരങ്ങള്‍ മുറിച്ചു നീക്കണമെന്നാണ് ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.