2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

മയ്യിത്ത് നിസ്‌കാരം ഇന്നു രാത്രി മനാമ സമസ്ത ഓഡിറ്റോറിയത്തില്‍

മനാമ: പ്രമുഖ ഖുര്‍ആനിക പണ്ഢിതനും വാഗ്മിയുമായ ഉസ്താദ് റഹ്മത്തുല്ലാ ഖാസിമിയുടെ പിതാവും സമസ്തയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രധാനിയുമായ മൂത്തേടം ഹംസ ഹാജി (82) നാട്ടില്‍ നിര്യാതനായി.

നേരത്തെ ഗുരുതരമായ അസുഖം ബാധിച്ച് നിലമ്പൂര്‍ എടക്കര ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥന നടത്താന്‍ സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ഥിച്ചിരുന്നു.

ഇതിനിടെ രോഗം മൂര്‍ഛിച്ചാണ് അദ്ദേഹം ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടത്. ഖബറടക്കം ഇന്നു കാലത്ത് 10 മണിക്ക് മൂത്തേടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ബഹു. ഹംസഹാജിക്ക് വേണ്ടി
ഇന്നു രാത്രി 10 മണിക്ക് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാരാന്ത സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നടക്കും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.