2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മയക്കുമരുന്ന്, ആയുധക്കടത്ത് കേസ്: സഊദിയില്‍ പിടിയിലായത് 825 പേര്‍

 

റിയാദ്: ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 825 പേരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ അധികൃതരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 52 ടണ്‍ ഖാത്ത്, 157 കിലോ കഞ്ചാവ്, 209 എണ്ണം വിവിധ ആയുധങ്ങള്‍, 16,166 വെടിയുണ്ടകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് മന്ത്രാലയ വക്താവ് തലാല്‍ അല്‍ ഷല്‍ഹൂബ് പറഞ്ഞു.

ഇത്തരം വിവിധ കേസുകളില്‍ 825 പ്രതികളെ അറസ്റ്റു ചെയ്യാനായി. കൂടാതെ 1,130,159 സഊദി റിയാലും 743 വാഹനങ്ങളും പിടിച്ചെടുത്തവയില്‍ പെടുന്നു. രാജ്യത്തിന്റെ സുരക്ഷാ പരിശോധനയും റോന്തുചുറ്റലും ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി, യമനുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വത മേഖലാ അതിര്‍ത്തി പ്രദേശങ്ങളായ അസീര്‍, ജിസാന്‍ ഭാഗങ്ങളിലാണ് സുരക്ഷാ നീക്കം നടന്നത്. പരിശോധനകള്‍ ഇനിയും തുടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.