2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വീട് നിര്‍മിച്ച് നല്‍കും

പറവൂര്‍: മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ആശ്രിതയ്ക്കു വീടു നിര്‍മിച്ചു നല്‍കും. മമ്മൂട്ടി എത്തി വീടിന്റെ മാതൃക കൈമാറി. ജന്മദിനത്തിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കിയാണു വീടു നല്‍കുന്നത്. രണ്ടു മക്കള്‍ക്കും ഭര്‍ത്താവിന്റെ അമ്മയ്ക്കുമൊപ്പം പെരുമ്പടന്ന പാലത്തിന്റെ ഇറക്കിലെ പുറമ്പോകിലാണ് ആശ്രിതയും കുടുംബവും പ്ലാസ്റ്റിക് ഷീറ്റ്‌വലിച്ചുകെട്ടി താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും ഭര്‍ത്താവിന്റെ അമ്മയെ സംരക്ഷിക്കുന്നത് ആശ്രിതയാണ്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ ഇവര്‍ ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടുകയായിരുന്നു. വെള്ളമിറങ്ങിയപ്പോഴേക്കും വീടു നശിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയാണു താമസയോഗ്യമാക്കിയത്.
വൈറ്റില സ്വദേശിയായ പെയിന്റിങ് തൊഴിലാളി എ.കെ.സുനില്‍ വൈക്കം ചെമ്പില്‍ ഇവര്‍ക്കു നാലു സെന്റ് ഭൂമി സൗജന്യമായി നല്‍കാന്‍ തയാറായി. പിന്നീടാണു ഫാന്‍സ് അസോസിയേഷന്‍ വീടുനിര്‍മാണം ഏറ്റെടുത്തത്. സംസ്ഥാന പ്രസിഡന്റ് എസ്.എസ്.അരുണ്‍ അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍ ഷാനവാസ്, ഇന്റര്‍നാഷനല്‍ ട്രഷറര്‍ കെ.വിനോദ്, നിര്‍മാതാവ് ആന്റോ ജോസഫ്, വി.ഡി സതീശന്‍ എം.എല്‍.എ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്‌സണ്‍ , ബാദുഷ, അലക്‌സ്, സംവിധായകന്‍ സോഹന്‍ സീനുലാല്‍, നടന്‍ വിനോദ് കെടാമംഗലം എന്നിവര്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News