2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് നാളെ കൊടിയേറും 18ന് സമാപിക്കും

തിരൂരങ്ങാടി: മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180ാം ആണ്ടുനേര്‍ച്ചയ്ക്കു നാളെ മമ്പുറം മഖാമില്‍ കൊടിയേറും. അസര്‍ നിസ്‌കാരാനന്തരം മഖാം കൂട്ടസിയാറത്തിനു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടി ഉയര്‍ത്തും. രാത്രി ഏഴിനു പ്രത്യേക മൗലിദ് സദസും നടക്കും.
12നു രാത്രി മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി മജ്‌ലിസുന്നൂറിനു നേതൃത്വം നല്‍കും. 13നു രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്‌ലിസിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.പ്രഭാഷണ പരമ്പര 14ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 15നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 16നു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.
17നു രാത്രി പ്രാര്‍ഥനാ സദസും ഹിഫ്‌ള് സനദ് ദാനവും നടക്കും. സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. പ്രാര്‍ഥനാ സദസിനു വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. നേര്‍ച്ചയുടെ സമാപന ദിവസമായ 18നു രാവിലെ എട്ടു മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി കോഴിക്കോട് അധ്യക്ഷനാകും.
സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 1.30നു മൗലിദ് ഖത്മ് ദുആയോടെ ആണ്ടുനേര്‍ച്ച സമാപിക്കും. സമാപന പ്രാര്‍ഥനയ്ക്കു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.