2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മന്ത്രി ജലീലിന്റെ ആരോപണം: വഖ്ഫ് ബോര്‍ഡ് അപലപിച്ചു

കൊച്ചി: മന്ത്രി കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സംസ്ഥാന വഖ്ഫ് ബോര്‍ഡ് പ്രതിഷേധിച്ചു. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ രാഷ്ട്രീയ പരിഗണനവച്ച് വൈകിപ്പിക്കുന്നുവെന്നും നീതിക്കു വിരുദ്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു എന്നുമാണ് മന്ത്രി ആക്ഷേപം ഉന്നയിച്ചത്. ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ബോര്‍ഡ് യോഗം വ്യക്തമാക്കി. രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് ആരോപണങ്ങള്‍ ഉന്നയിച്ച മന്ത്രിയുടെ നടപടിയെ യോഗം അപലപിച്ചു.
ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുള്ള ഭൂരിഭാഗം തീരുമാനങ്ങളും ഉത്തരവുകളും ട്രൈബ്യൂണലുകളും ഹൈക്കോടതിയും ശരിവച്ചിട്ടുള്ളതാണ്. ഇത് ബോര്‍ഡിന്റെ സുതാര്യത വ്യക്തമാക്കുന്നതാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ശറഫുദ്ദീന്‍, ടി.പി അബ്ദുല്ല കോയ മദനി, അഡ്വ. ഫാത്തിമ റോസ്‌ന, എ. സാജിത സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.