2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ അഭിപ്രായവ്യത്യാസം: ചെന്നിത്തല

 

തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തെ ബാധിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി അമേരിക്കയില്‍ പോയതോടെ സംസ്ഥാനം നാഥനില്ലാക്കളരിയായി. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തതിനാലാണ് മറ്റ് മന്ത്രിമാര്‍ക്ക് ചുമതല നല്‍കാതിരുന്നത്. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി യോഗം വിളിക്കാനാകാതെ നോക്കികുത്തിയായി മാറി. ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ പോലും വിതരണംചെയ്യാനറിയാത്ത റവന്യൂവകുപ്പ് പൂര്‍ണ പരാജയമാണ്. ജീവനക്കാര്‍ അവരുടെ മൂന്നുദിവസത്തെ ശമ്പളവും ഉത്സവബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും അവരെ ബുദ്ധിമുട്ടിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.