2018 April 20 Friday
ആരുടെ സംസാരം അധികമായോ അവരുടെ അബദ്ധങ്ങളും അധികമായിരിക്കും
ഉമറുല്‍ ഫാറൂഖ് (റ)

മനോജ് വധം: സി.ബി.ഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

പയ്യോളി: ബി.എം.എസ് പ്രവര്‍ത്തകന്‍ പയ്യോളിയിലെ സി.ടി മനോജ് വധക്കേസിലെ സി.ബി.ഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി 11 സി.പി.എം പ്രവര്‍ത്തകരോട് തിരുവനന്തപുരത്തെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഇവരില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ആദ്യകുറ്റപത്രത്തില്‍ പേരുവന്നവരുമുണ്ട്.
സി.ബി.ഐ വടകരയില്‍ ക്യാംപ് ഓഫിസ് തുറന്ന് ഒന്നരവര്‍ഷമായി അന്വേഷണം നടത്തിവരികയായിരുന്നു. 2012 ഫെബ്രുവരി 12ന് രാത്രി വീട്ടില്‍വച്ചാണ് അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ മനോജ് കൊല്ലപ്പെട്ടത്. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്ത് ലോക്കല്‍ പൊലിസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇതിനിടയില്‍ പ്രതികളില്‍ ആറുപേര്‍ കോടതിയില്‍ നാടകീയമായി നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് മാറ്റിമറിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.