2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്താന്‍ ബി.ജെ.പി ശ്രമം: പ്രകാശ് കാരാട്ട്

ആനക്കര : ഇന്ത്യയില്‍ മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സി.പി.എമ്മിന്റെ നേത്യത്വത്തില്‍ ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ കൂട്ട് കെട്ട് ഉണ്ടാക്കുന്നതിന് ദുരങ്കം വെക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ബി.ജെ.പിക്ക് മുന്‍തൂക്കമുളള സംസ്ഥാനങ്ങളില്‍ മതേതര കക്ഷികളുടെ നേത്യത്വത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുന്നതിന് പകരം കോണ്‍ഗ്രസ് ഇത്തരം സംസ്ഥാനങ്ങളില്‍ തനിച്ച് മത്സരിച്ച് ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുകയാണ.് ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും കാരാട്ട് പറഞ്ഞു. കുമ്പിടിയില്‍ നടന്ന എല്‍.ഡി.എഫ് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരാണ് ബി.ജെ.പി ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകള്‍. ഹിന്ദുരാഷ്ട്രം തന്നെയാണ് ഇവരുടെ മുഖ്യ അജണ്ട. എന്നാല്‍ അതില്‍ മുഖ്യം സമ്പന്നരായ ഹിന്ദുക്കള്‍ക്ക് മാത്രമാണ്. പശുവിന്റെ പേരില്‍ മാത്രം വിവിധ സംസ്ഥനങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെട്ടു.
2018ലെ നോട്ട് നിരോധനം കൊണ്ട് ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം പേരുടെ തൊഴിലാണ് നഷ്ട്ടപ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലുളളവര്‍ പറയുന്നത് നോട്ട് ബന്ധിയാക്കിയ ബി.ജെ.പി സര്‍ക്കാരിന് ഇത്തവണ വോട്ട് ബന്ധിയാക്കി മറുപടി നല്‍കുമെന്നാണ്. അംബാനിയുള്‍പ്പെടെയുളളവര്‍ക്ക് കോടികണക്കിന് രൂപ നല്‍കിയപ്പോള്‍ പാവപ്പെട്ട കര്‍ഷകന് ഒന്നും നല്‍കിയില്ലന്നുംമാത്രമല്ല ഇവരുടെ പിച്ചചട്ടിയില്‍ കൈയ്യിട്ടുവാരുകയാണ് ഉണ്ടായതെന്നും കാരാട്ട് കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ ഈ തെരെഞ്ഞടുപ്പിന് ശേഷം മതേതര സര്‍ക്കാരാണ് നിലവില്‍ വരുക അതില്‍ മുഖ്യ പങ്കാളിയായി സി.പി.എമ്മും ഉണ്ടാകും.മതേതര കക്ഷികളുടെ ഐക്യം ഉണ്ടാക്കുന്നതിന് സഹായിക്കുന്നതിന് പകരം ഇത് തകര്‍ക്കാനുളള ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് നടന്നു കൊണ്ടിരിക്കുന്നത്.
മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന തരത്തിലാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചെയ്തത്. രവീന്ദ്രന്‍ മൂന്ന്കുടിയില്‍ അധ്യക്ഷനായി. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന്‍മാസ്റ്റര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍, വി.കെ.ചന്ദ്രന്‍, ചെല്ലക്കുട്ടി, പി.എന്‍.മോഹനന്‍, നന്ദകുമാര്‍, ദേവദാസ്, പി.വേണുഗോപാല്‍, സുനില്‍, പി.വി അന്‍വര്‍, പി.കെ ബാലചന്ദ്രന്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.