2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; പൊലിസിനെതിരേ മുംബൈ ഹൈക്കോടതി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലിസ് വാര്‍ത്താ സമ്മേളനം നടത്തിയതില്‍ അതൃപ്തിയുമായി ബോംബെ ഹൈക്കോടതി.
അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി പൂനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്നാണ് പൊലിസ് ആരോപണം. അറസ്റ്റിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കഴിഞ്ഞ 31 ന് മഹാരാഷ്ട്ര പൊലിസ് എ.ഡി.ജി.പി പരംഭീര്‍ സിങ് വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ അക്രമപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത കത്തുകള്‍ കൈമാറിയിട്ടുണ്ടെന്നും എ.ഡി.ജി.പി ആരോപിച്ചിരുന്നു.
എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ഇവരെ പൊലിസ് കുറ്റക്കാരായി കാണുകയാണുണ്ടായതെന്ന് ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, മൃദുല ഭട്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തെളിവായിരിക്കാം പൊലിസ് പറഞ്ഞതെങ്കിലും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇത്തരമൊരു വിലയിരുത്തല്‍ പാടില്ലായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.