2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

മനുഷ്യജാലിക; ബൈക്ക്‌റാലികള്‍ നടത്തി

 

 

ഒറ്റപ്പാലം: എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി പത്തിരിപ്പാലയില്‍ നടത്തുന്ന മനുഷ്യ ജാലികയോടനുബന്ധിച്ച് എസ്.കെ.എസ്. എസ്.എഫ് ഒറ്റപ്പാലം മേഖലാ കമ്മിറ്റി അനങ്ങന്നടി, അമ്പലപ്പാറ, ലക്കിടി, മണ്ണൂര്‍ ക്ലസ്റ്ററുകളില്‍ ബൈക്ക് റാലികള്‍ നടത്തി.
അനങ്ങനടി ക്ലസ്റ്ററില്‍ കോട്ടക്കുളത്തുനിന്ന് ആരംഭിച്ച റാലി കോതകുര്‍ശ്ശിയില്‍ സമാപിച്ചു. ടി.പി.എ. നാസര്‍ അസ്ഹരി, ടി.കെ.എ. ഹമീദ് ഫൈസി, കെ. കെ. മുഹമ്മദ് ഫാറൂഖ്, ടി.പി.എ. സലാം വാഫി, കെ. മുഹമ്മദ് സ്വാലിഹ് നേതൃത്വം നല്‍കി. കെ. ശംസുദ്ധീന്‍ ഫൈസി സമാപന പ്രസംഗം നടത്തി.
അമ്പലപ്പാറ ക്ലസ്റ്ററില്‍ പഞ്ചായത്ത് ഓഫിസിന്റെ മുന്നില്‍നിന്ന് ആരംഭിച്ച റാലി മുരുക്കുംപറ്റ സെന്ററില്‍ സമാപിച്ചു. അസീസ് ദാരിമി, ഷാഫി മാസ്റ്റര്‍, പി.കെ. മുത്ത്വലിബ്, നിഷാദ്, ഹസീബ്, റഫീഖ് , സത്താര്‍, സ്വാദിഖ് അന്‍വരി നേതൃത്വം നല്‍കി. സ്വാലിഹ് അന്‍വരി സമാപന പ്രസംഗം നടത്തി.
ലക്കിടി ക്ലസ്റ്ററില്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ ലക്കിടി, വി.എ.കെ. ബാവ, ഫസ്‌ലുറഹ്മാന്‍ ഹുദവി, ഫൈസല്‍ വാഫി ലക്കിടി, ഷാറൂഖ് ലക്കിടി, യൂസുഫലി ലക്കിടി നേതൃത്വം നല്‍കി.
മണ്ണൂര്‍ ക്ലസ്റ്ററില്‍ പി. എം. യൂസുഫ് പത്തിരിപ്പാല, ത്വാഹിര്‍ മുസ്‌ലിയാര്‍ കൊട്ടക്കുന്ന്, സുല്‍ഫീഖര്‍, പി. എം. റഫീഖ്, ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.