
കാഞ്ഞങ്ങാട്: എസ്.കെ.എസ് .എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മനുഷ്യജാലിക നാളെ കാഞ്ഞങ്ങാട്ട് നടക്കും. ‘രാഷ്ട്ര രക്ഷക്ക് സഹൃദത്തിന്റെ കരുത’ലെന്ന പ്രമേയത്തില്‍ നടക്കുന്ന ജാലികയ്ക്കു ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരേ പൗര ബോധം ഉയര്‍ത്തുകയെന്ന ലക്ഷ്യമാണുഉള്ളതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഒന്പതിനു മെട്രോ മുഹമ്മദ് ഹാജി ജാലിക നഗരിയില്‍ പതാക ഉയര്‍ത്തും.
ഉച്ചക്ക് മൂന്നിനു പുതിയകോട്ട മഖാം പരിസരത്തു തയാറാക്കിയ കുമരം പുത്തൂര്‍ എ.പി.മുഹമ്മദ് മുസ്ലിയാര് നഗറില്‍ നിന്നാരംഭിക്കുന്ന ജാലികാ റാലിയുടെ ഫ്ളാഗ് ഓഫ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിക്കും. തുടര്‍ന്നു നോര്‍ത്ത് കോട്ടച്ചേരിയില്‍ തയാറാക്കിയ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് നഗറില്‍ ജാലികാ സമ്മേളനം നടക്കും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പ്രതിജ്ജ ചൊല്ലിക്കൊടുക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ വിവിധ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ സംസാരിക്കും. ജില്ലയിലെ 35 ക്ലസ്റ്ററുകളില്‍ നിന്നായി പതിനായിരത്തോളം അംഗങ്ങളും പൗര പ്രമുഖരും നേതാക്കളും റാലിയില്‍ സംബന്ധിക്കും. ദേശീയ പതാകയുടെ കളറിലുള്ള തൊപ്പിയണിഞ് 999 വളണ്ടിയര്‍മാര്‍ ജാലിക റാലിയില്‍ അണിനിരക്കും.
ജാലികയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാഹന ജാഥ ഇന്നലെ കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഫ്ളാഗ് ഓഫ് ചെയ്തു.
വാര്‍ത്താ സമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, പി ഇസ്മായില്‍ മൗലവി, റഷീദ് ഫൈസി ആറങ്ങാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുബാറക് ഹസൈനാര്‍ ഹാജി, ശറഫുദ്ധീന്‍ കുണിയ, കെ.ബി കുട്ടിഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.